ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിൽ പാമ്പ് വിടർത്തി ആടി; ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവ് റോഡിൽ തെറിച്ച് വീണു

ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളിൽ പാമ്പ് പത്തി വിടർത്തി നിന്നതോടെ പരിഭ്രാന്തനായി’ നിയന്ത്രണം വിട്ട യുവാവ് റോഡിൽ തെറിച്ച് വീണു. ആലുവ കുട്ടമശ്ശേരിക്കടുത്ത് രാത്രി പത്തു മണിയോടുകൂടി ആണ് സംഭവം ഉണ്ടായത്.

മാറമ്പിള്ളി എംഇഎസ് കോളജിനു സമീപം താമസിക്കുന്ന മാട്ടായിൽ സക്കറിയയാണ് ബൈക്കിൽ പാമ്പിനെ കണ്ടതോടെ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.

ഓടിക്കൂടിയ നാട്ടുകാർ വാഹനത്തിന് അകത്തേക്ക് വലിഞ്ഞ പാമ്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു യുവാവ് അപകടത്തിൽപ്പെടുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞു.

നേരത്തെ വാഹനത്തിൽ കയറിപ്പറ്റിയ പാമ്പ് ഓടിക്കൊണ്ടിരുന്നപ്പോൾ ഹെഡ്ലൈറ്റ് മുകളിലേക്ക് കയറി പത്തി വിടർത്തുകയായിരുന്നു. വളവള്ളപ്പൻ ഇനത്തിൽ പെട്ട പാമ്പാണ് കയറിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here