ശബരിമല നട ഇന്ന് തുറക്കും; തീര്‍ത്ഥാടന കാലത്തെക്കുറിച്ച് ആശങ്കയില്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും.

വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളില്‍ നട തുറക്കും.

ശബരിമല പുതിയ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി എംഎസ് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ശനിയാഴ്ച ചുമതലയേല്‍ക്കും.

ഞായറാഴ്ച രാവിലെ നട തുറക്കുന്നത് ഇവരാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, ബോര്‍ഡംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണര്‍ എം ഹര്‍ഷന്‍ തുടങ്ങിയവര്‍ ഞായറാഴ്ച സന്നിധാനത്ത് ഉണ്ടാകും.

ഡിസംബര്‍ 27നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ. മകരവിളക്ക് ജനുവരി 15ന്.

അതേസമയം, തീര്‍ത്ഥാടന കാലത്തെക്കുറിച്ച് ആശങ്കയില്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിഎസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News