എയർടെലിനും, വൊഡാഫോൺ-ഐഡിയക്കും നടപ്പുവർഷം 74,000 കോടിയുടെ നഷ്ടം

എയർടെൽ, വൊഡാഫോൺ,ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികൾക്ക്‌ നടപ്പുവർഷം രണ്ടാം പാദത്തിൽ 74,000 കോടിരൂപ നഷ്ടം. എയർടെല്ലിന്‌ നഷ്ടം 23,045 കോടിയും വൊഡഫോൺ– ഐഡിയക്ക്‌ 50,921 കോടി രൂപയുമാണ്‌ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 119 കോടിരൂപയുടെ ലാഭം എയർടെൽ രേഖപ്പെടുത്തിയിരുന്നു.

വൊഡഫോൺ– ഐഡിയ രേഖപ്പെടുത്തിയ 50,921 കോടിരൂപ നഷ്ടം രാജ്യത്ത്‌ കോർപറേറ്റ്‌ സ്ഥാപനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നഷ്ടമാണ്‌. 2018 മൂന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സ്‌ രേഖപ്പെടുത്തിയ 26,961 കോടിരൂപ നഷ്ടക്കണക്കാണ്‌ വൊഡഫോൺ– ഐഡിയ മറികടന്നത്‌.

സ്‌പെക്ട്രം ഉപയോഗം, ലൈസൻസ്‌ ഫീ ഇനങ്ങളിലായി വരുമാനത്തിൽനിന്ന്‌ നിശ്ചിത തുക (എജിആർ) ടെലികോം കമ്പനികൾ നൽകണമെന്ന ടെലികോം വകുപ്പിന്റെ ആവശ്യം അടുത്തിടെ സുപ്രീംകോടതി അനുവദിച്ചിരുന്നു. എജിആർ ഇനത്തിൽ എയർടെൽ 21,682 കോടിരൂപയും വൊഡഫോൺ– ഐഡിയ 28,308 കോടിരൂപയുമാണ്‌ ടെലികോം വകുപ്പിന്‌ നൽകേണ്ടത്‌.

എജിആർ ഇനത്തിൽ സർക്കാരിന്‌ നൽകേണ്ട തുക ബാലൻസ്‌ ഷീറ്റിൽ ഉൾപ്പെടുത്തിയതോടെയാണ്‌ രണ്ട്‌ കമ്പനികളുടെയും നഷ്ടം കുതിച്ചുയർന്നത്‌. എജിആർ ഇനത്തിൽ എയർടെൽ 28,450 കോടിരൂപയും വൊഡഫോൺ–- ഐഡിയ 25,677.9 കോടി രൂപയുമാണ്‌ കണക്കിൽ ഉൾക്കൊള്ളിച്ചത്‌. എജിആർ തുക അടയ്‌ക്കുന്നതിൽ ഇളവുതേടി രണ്ട്‌ കമ്പനിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്‌. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജിക്കും സാധ്യത തേടുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News