മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

ദില്ലി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദില്ലിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ബുളളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും നാല് കമാന്‍ഡോകളടക്കം 15 ദില്ലി പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തി. കേരള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായുണ്ട്.

പൊളിറ്റ് ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി ദില്ലിയിലെത്തിയത്.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിരുന്നു.

മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടി സംഭവത്തിന് പകരം ചോദിക്കുമെന്നുമുളള മാവോയിസ്റ്റ് അര്‍ബന്‍ വിഭാഗത്തിന്റെ കത്ത് വടകര പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News