ലോങ്ങ്‌ ജമ്പിൽ പുതിയ റെക്കോർഡ്‌; അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വച്ച് ആൻസി സോജൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ ആൻസി സോജന് റെക്കോഡ്. 6.24 മീറ്റർ ചാടിയ ആൻസി ദേശീയ റെക്കോഡിനെയും മറികടക്കുന്ന പ്രകടനം കാഴ്ചവച്ചു.

2012 ൽ ജെനിമോൾ ജോയ് കുറിച്ച 5.91 മീറ്ററിന്റെ മീറ്റ് റെക്കോഡാണ് പഴങ്കഥയായത്. 2001 ൽ മഹാരാഷ്ട്രയുടെ റൂഥ പട്കർ സ്ഥാപിച്ച 6.05 മീറ്ററാണ് ഈയിനത്തിലെ ദേശീയ റെക്കോഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News