ഗോവന്‍ യാത്രയ്ക്കിടെ ബസിന്റെ ഗിയര്‍ മാറ്റിയത് വിദ്യാര്‍ഥിനികള്‍; ഡ്രൈവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ പെണ്‍കുട്ടികളെ ബസിന്റെ ഗിയര്‍ മാറ്റാന്‍ അനുവദിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി.

കല്‍പ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മനുഷ്യജീവന് അപായമുണ്ടാക്കത്തക്ക വിധം ബസോടിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഗോവയിലേക്ക് ഗവ. കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസോടിക്കുമ്പോള്‍ ഗിയര്‍ മാറ്റുന്നത് കാബിനില്‍ കയറിയ പെണ്‍കുട്ടികളാണ്.

ഇതിന്റെ വീഡിയോ ഇവരില്‍ ചിലര്‍ പകര്‍ത്തുകയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.

വീഡിയോയുടെ അടിസ്ഥാനത്തില്‍ ഷാജിക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മറുപടിയില്‍ ഷാജി കുറ്റസമ്മതം നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News