ശബരിമല ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരനെ അപമാനിച്ച് സംഘപരിവാര്‍

ശബരിമലയിൽ ഡ്യൂട്ടിക്കിടെ മരണപ്പെട്ട പോലീസുകാരനെ അപമാനിച്ച് സംഘപരിവാർ പ്രവർത്തകൻ. ഫേസ്ബുക് പോസ്റ്റ്‌ വഴിയാണ് മരണപ്പെട്ട പോലീസുകാരനെ സംഘപരിവാർ പ്രവർത്തകൻ അപമാനിച്ചത്.

ശബരിമല സംബന്ധിച്ച് പ്രകോപനപരമായ പോസ്റ്റുകൾ ഒഴിവാക്കണമെന്ന പോലീസ് നിർദേശം നിലനിൽക്കെയാണ് പ്രഖോപനകരമായ പോസ്റ്റ് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ സംഗപരിവാർ പ്രവർത്തകനാണ് ഫെയിസ് ബുക്ക് പോസ്റ്റിൽ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജു സികെയെ കുറിച്ച് അപകീർത്തികരവും മനുഷ്യത്വ രഹിതവുമായ പ്രതികരണം പ്രചരിപ്പിച്ചത്.

മനുഷ്യ സ്നേഹികൾ ആകെ ദുഃത്തിലായപ്പോൾ സംഘപരിവാർ പ്രവർത്തകൻ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ ആനന്ദിക്കുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് ആർ.എസ്സ്.എസ്സ് പ്രവർത്തകരെ തല്ലിയ പോലീസുകാരനാണൊ മരിച്ച ബിജുവെന്ന് വിശ്വം വിജെ ആഹ്വാനം ചെയ്യുകയായിരുന്നു.

മരിച്ച പോലീസുകാരനെ അപമ‌ാനിച്ച സംഭവത്തിൽ പോലീസപമായി കൂടിയാലോചന നടത്തി നടപടി സ്വീകരിക്കുമെന്നും, അപലപനീയവവും നിന്ദ്യവുമായ പ്രവർത്തിയാണ് സാമൂഹികവിരുദ്ധന്റേതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു കൈരളി ന്യൂസിനോടു പറഞ്ഞു.

ഗംഗാധരൻ വിമലാ ദമ്പതികളുടെ മകനാണ് ബിജു, സശിതയാണ് ഭാര്യ,മകൾ ലക്ഷ്മി പാർവ്വതിക്ക് 7 മാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News