മലപ്പുറം കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് അട്ടിമറി വിജയം

മലപ്പുറം: കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് അട്ടിമറി വിജയം. യുഡിഎഫ് അംഗം മുസ്ലിം ലീഗിലെ വി പിഎ നാസറിനെ എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഐ എമ്മിലെ എന്‍ സൈദാലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസിലെ മറ്റൊരു മെമ്പര്‍ യോഗത്തിന് എത്തിയില്ല. സിപിഐ എമ്മിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.

കാളികാവ് ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളാണുള്ളത്. ഇതില്‍ സിപിഐ എം 8, കോണ്‍ഗ്രസ് 6, മുസ്ലിംലീഗ് 5 എന്നിങ്ങനെയാണ് കക്ഷിനില.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുന്നണിയില്ലാതെ ത്രികോണ മത്സരയിരുന്നു നടന്നത്. തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എമ്മിലെ എന്‍ സൈയ്താലി ലീഗിന്റെ സഹായത്തോടെ പ്രസിഡന്റ് ആയി വിജയിച്ചു.

എട്ട് മാസത്തിന് ശേഷം യുഡിഎഫ് സംവിധാനം നിലവില്‍ വരികയും അവിശ്വാസംപ്രമേയത്തിലുടെ പ്രസിഡന്റ് സ്ഥാനം അട്ടിമറിക്കുകയും ചെയ്തു.

തുടര്‍ന്നുവന്ന പുതിയ ഭരണസമിതിയില്‍ യുഡിഎഫിലെ ധാരണ പ്രകാരം തുടര്‍ന്നുള്ള ആദ്യത്തെ ഒരു വര്‍ഷം ലീഗ് അംഗം വിപിഎ നാസര്‍, പിന്നീടുള്ള രണ്ട് വര്‍ഷം കോണ്‍ഗ്രസ് അംഗം കെ നജീബ് ബാബു. പ്രസിഡന്റായി തുടരണമെന്നായിരുന്നു.

കാലാവധി പൂര്‍ത്തീകരിച്ചതോടെ രണ്ടാഴ്ച മുമ്പ് കെ നജീബ് ബാബു. രാജി വെക്കുകയും ചെയ്തു. ശനിയാഴ്‌ചയാണ്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

ലീഗിലെ വിപിഎ നാസറിനെ പ്രസിഡന്റാക്കുന്നതില്‍ വിയോജിപ്പുള്ള കോണ്‍ഗ്രസിന്റെ രാജി വെച്ച മുന്‍ പ്രസിഡന്റ് കെ നജീബ് ബാബു, പൂങ്ങോട് വാര്‍ഡ് മന്‍സൂര്‍ എന്നിവര്‍ സിപിഐ എം സ്ഥാനാര്‍ഥിക്ക് അനുകൂലമായി വേട്ടുരേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സിപിഐ എമ്മിന് 9 വോട്ട് ലഭിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News