
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഒഫീഷ്യല്‍ ലിക്വിഡേറ്ററുമായി സംസ്ഥാന വ്യവസായ വകുപ്പ് ധാരണയിലെത്തി. ആസ്തി ബാധ്യത ഏറ്റെടുക്കുന്നതിനായി 25 കോടി രൂപ നല്‍കും. കമ്പനിയുടെ 100 ശതമാനം ഓഹരിയും സര്‍ക്കാരിന് കൈമാറും.
വ്യവസായ വകുപ്പിന് കീഴിലുള്ള റിയാബ് (പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായരും എച്ച്പിസി ലിക്വിഡേറ്റര്‍ കുല്‍ദീപ് വര്‍മയുമായി കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായി.
ഡല്‍ഹി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ 18 ന് നടക്കുന്ന സിറ്റിങ്ങില്‍ അന്തിമ തീര്‍പ്പാകും.എച്ച്എന്‍എല്ലിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനെതിരെ വിവിധ ബാങ്കുകളടക്കം നല്‍കിയ കേസാണ് എന്‍സിഎല്‍ടിയില്‍ പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here