മഹാരാഷ്ട്ര: എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി

മഹാരാഷ്ട്രയിൽ എൻസിപി ശിവസേന കോണ്‍ഗ്രസ് നേതാക്കൾ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി.

സർക്കാർ രൂപീകരണത്തിൽ കൂടുതൽ വ്യക്തത വന്ന ശേഷം ഗവർണറെ കാണും. നാളെ ശരത് പവാറും സോണിയ ഗാന്ധിയും ചർച്ച നടത്തിയേക്കും.

അതേ സമയം സംസ്ഥാനത്തു സർക്കാർ രൂപീകരിക്കുമെന്ന ആത്മാവിശ്വാസവുമായി ബിജെപി നേതാക്കൾ. രാഷ്ട്രപതി ഭരണം മറയാക്കി ബിജെപിയുടെ മാച്ച് ഫിക്സിങ് എന്ന് ശിവസേന വിമർശിച്ചു.

മഹാരാഷ്ട്രയിൽ എൻസിപി ശിവസേന കോണ്‍ഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാൻ ധാരണയായെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും അനിശ്ചിതത്വങ്ങൾ തുടരുകയാണ്.

മൂന്ന് പാർട്ടികളുടെയും നേതാക്കൾ ഇന്ന് ഗവർണറെ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഒഴിവാക്കി. എന്നാൽ ഗവർണറെ എന്ന് കാണുമെന്ന കാര്യവും മൂന്ന് പാർട്ടികളും വ്യക്തമാക്കയിട്ടില്ല.

നാളെ എൻസിപി കോർ കമ്മറ്റി യോഗം ചേരും. സോണിയ ഗാന്ധിയും ശരത് പവാറും നാളെ ചർച്ചകൾ നടത്തിയേക്കുമെന്നാണ് സൂചന.

ഇതിന് ശേഷമാകും ഔദ്യോഗികമായി ഒരു തീരുമാനം എടുക്കുക. അതിനിടയിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ആത്മാവിശ്വത്തിലാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്.

ഇതോടെ ബിജെപിക്കെതിരെ ശക്തമായ വിമർശനമാണ് ശിവസേന ഉയർത്തിയത്. രാഷ്ട്രപതി ഭരണത്തിന്റെ മറവിൽ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്ന് ശിവസേന തുറന്നടിച്ചു.

കുതിരക്കച്ചവടത്തിൽ നിന്നു. എംഎൽഎമാരെ മാറ്റിനിർത്താൻ വളരെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ്, ശിവസേന നീക്കങ്ങൾ.

അതേ സമയം പാർലമെന്‍റ് ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ശിവസേനയുടെ രാജ്യസഭാ എംപിമാരായ സഞ്ജയ് റാവത്ത്, അനിൽ ദേശയി എന്നിവരുടെ സീറ്റുകൾ എൻഡിഎ പക്ഷത്തുനിന്ന് മാറ്റിയിട്ടുണ്ട്. നാളെ നടക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ശിവസേന വിട്ടുനിൽക്കും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News