കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കുന്നു; ശമ്പളം മുടങ്ങില്ല: തോമസ് ഐസക്

ആലപ്പുഴ: കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും എന്നാല്‍ ശമ്പളത്തെ ബാധിക്കില്ലെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ജിഎസ്ടി നഷ്ടപരിഹാരം 1600 കോടി രൂപ സംസ്ഥാനത്തിനു കൈമാറാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ബജറ്റില്‍ വകയിരുത്തിയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കി.

ഇതൊക്കെവച്ചാണ് ട്രഷറി മുന്നോട്ടുപോകുന്നത്. കേന്ദ്രനിലപാട് എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ബാധിക്കുന്നു.

ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. ഇതിനെതിരെ മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് പൊതുഅഭിപ്രായം രൂപീകരിക്കും- ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News