ഉപഭോഗച്ചെലവ് 40 വര്‍ഷത്തെ കുറഞ്ഞനിരക്കില്‍; റിപ്പോര്‍ട്ട് മുക്കി മോദി സര്‍ക്കാര്‍

രാജ്യത്ത് ഉപഭോഗ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. സര്‍ക്കാര്‍ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടാണ്്. ഗ്രാമീണമേഖലയില്‍ ഉപഭോഗാവശ്യങ്ങള്‍ക്കായുള്ള ചെലവിടല്‍ കുത്തനെ ഇടിഞ്ഞുവെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക്.

മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതെ പിടിച്ചുവച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഒരു ബിസിനസ് ദിനപത്രം വെള്ളിയാഴ്ച പുറത്തുവിടുകയായിരുന്നു. ഗ്രാമീണ മേഖലയില്‍ 2011-12 കാലയളവില്‍ ഒരാള്‍ പ്രതിമാസം ശരാശരി 1501 രൂപ ചെലവഴിച്ചിരുന്നത് 2017-18 കാലയളവില്‍ 1446 രൂപയായി കുറഞ്ഞു. പണം ചെലവഴിക്കലില്‍ വന്ന ഇടിവ് 3.7 ശതമാനമാണ്. 1972-73 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News