അന്ന് ബൊഫോഴ്‌സ്; ഇന്ന് റഫേല്‍; പ്രതിരോധമേഖലയിലെ അഴിമതി കഥകള്‍

ബൊഫോഴ്‌സിന് ശേഷം ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കുംഭകോണമാണ് റഫേല്‍. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് ആരോപണവിധേയമായ ഇടപാട് നടന്നത്. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരുന്നു.

18 എണ്ണം ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ നിര്‍മിച്ചു നല്‍കും, ബാക്കി വിമാനങ്ങള്‍ എച്ച്എഎല്‍ കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ സാങ്കേതിവിദ്യാ കൈമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്തമായി നിര്‍മിക്കുമെന്നുമായിരുന്നു യുപിഎ കാലത്ത് ഒപ്പിട്ട കരാര്‍.

എന്നാല്‍, ഈ കരാര്‍ റദ്ദാക്കിയാണ് 36 ഫ്രഞ്ച് നിര്‍മിത റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മോഡി സര്‍ക്കാര്‍ ഒപ്പിട്ടത്. എച്ച്എഎല്ലിന് പകരം റിലയന്‍സ് ഡിഫന്‍സ് എന്ന ഈ രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത കമ്പനിയെ പങ്കാളിത്ത കമ്പനിയായി നിശ്ചയിച്ചതും സംശയത്തിന് ഇടം നല്‍കി. മാത്രമല്ല, മൂന്നിരട്ടി വില നല്‍കിയാണ് മോഡി വിമാനം വാങ്ങുന്നതെന്ന ആരോപണവും ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here