ലോകത്തിലെ ഏറ്റവും മലിനമായ നഗരം ദില്ലി; ആദ്യ 10 ല്‍  ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍

എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തി. ദില്ലി ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദില്ലി ഒന്നാമതെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്പതാം സ്ഥാനത്തുമാണ്.

കൊല്‍ക്കത്തയില്‍ എയര്‍ ക്വാളിറ്റി ഇന്റക്‌സ് 161 ഉം മുംബൈയില്‍ ഇത് 153 ഉം ആണ്. സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയില്‍ തന്നെ ഏറ്റവും മലിനമായത് ലോധി റോഡ്, ഫരീദാബാദ്, മോതി നഗര്‍, പശ്ചിം വിഹാര്‍ എന്നിവിടങ്ങളാണ്. ഐക്യു എയര്‍ വിഷ്വല്‍സിന്റെ കണക്കുകള്‍ പ്രകാരവും രാജ്യതലസ്ഥാനം തന്നെയാണ് ലോകത്ത് അന്തരീക്ഷ മലിനീകരണത്തില്‍ ഒന്നാമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel