സംസ്ഥാന സ്‌കൂള്‍ കായിക മേള: ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന സ്‌കൂളുകള്‍ക്ക് പാരിതോഷികം

ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖ തെളിച്ചതോടെ അറുപത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ തുടക്കമായി.

കായിക മേളയില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്കുള്ള പാരിതോഷികം കായികമന്ത്രി ഇപി ജയരാജന്‍ മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രഖ്യാപിച്ചു.

ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്കാണ് പാരിതോഷികം. ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് മൂന്ന് ലക്ഷവും രണ്ടാം സ്ഥാനം നേടുന്ന സ്‌കൂളിന് രണ്ട് ലക്ഷവും മൂന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് മൂന്ന് ലക്ഷവുമാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here