വിആര്‍എസ്: ബിഎസ്എന്‍എല്ലിന്‍റെ സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ആദ്യപടി

കേന്ദ്രസര്‍ക്കാരിന്റെ രക്ഷാ പാക്കേജിലെ വി ആര്‍ എസ് നടപ്പാവുന്നതോടെ ബി എസ് എന്‍ എല്‍ ജീവനക്കാരില്ലാതെ മുപ്പതിനായിരം എക്‌സേചേഞ്ചുകള്‍ അടച്ചുപൂട്ടേണ്ടി വരും.

കടുത്ത പ്രതിസന്ധിയിലേക്കാണ് ബി എസ് എന്‍ എല്‍ നീങ്ങുന്നത്. സേവനം ദുര്‍ബലമായി സാമ്പത്തികപ്രതിസന്ധികൂടിയായാല്‍ എളുപ്പത്തില്‍ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജനുവരി 31നാണ് വി ആര്‍ എസ് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ എണ്‍പതിനായിരത്തോളം ജീവനക്കാര്‍ പുറത്തുപോവുമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍.

ഇതില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടും. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി മുപ്പതിനായിരത്തോളം എക്‌സ്‌ചേഞ്ചുകളും ഓഫിസുകളും ബി എസ് എന്‍ എല്ലിനുണ്ട്.

ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. ബ്രോഡ്ബാന്റ് ഉള്‍പ്പെടെയുള്ള ലാന്‍ഡ് ലൈനുകളുടെ പ്രവര്‍ത്തനം ഫെബ്രുവരി മുതല്‍ അവതാളത്തിലാവും.

അടുത്ത ഫെബ്രുവരിവരെ ശമ്പളം നല്‍കാതിരുന്നാല്‍ പരമാവധി ജീവനക്കാര്‍ പിരിഞ്ഞുപോവുമെന്നാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്.

സര്‍വീസ് നല്‍കാന്‍ കഴിയാതെ വരുന്നതോടെ ഉപയോഗ്കതാക്കളും കയ്യൊഴിയും. വരുമാനം ഗണ്യമായിക്കുറഞ്ഞാല്‍ ഓഫിസുകളും എക്‌സേചേഞ്ചുകളും അടച്ചുപൂട്ടി ആസ്തി വിറ്റഴിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

റിലയന്‍സ് ജീയോയെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here