ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ കേരളം: സ്വപ്‌ന പദ്ധതി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നവംബര്‍ 18 ന്‌

തിരുവനന്തപുരം:കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18ന് ഉദ്ഘാടനം ചെയ്യും.

സപ്തംബര്‍ 25 മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ലൈന്‍ ചാര്‍ജ്ജിംഗ് വിജയപ്രദമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്‍പ്പിക്കുന്നത്.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ 400 കെ വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും എന്നതാണ് പവര്‍ഹൈവേയുടെ പ്രത്യേകത.

പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലച്ച നിലയിലായിരുന്ന പദ്ധതിയാണ് പ്രതിബന്ധങ്ങള്‍ തട്ടിമാറ്റി ഇപ്പോള്‍ പൂര്‍ത്തീയായിരിക്കുന്നത്.

ചാര്‍ജ്ജ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ മാറ്റം സൃഷ്ടിക്കുകയായിരുന്നു ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ.

500 മെഗാവാട്ടെങ്കിലും ശേഷിയുള്ള ഒരു പുതിയ വൈദ്യുതി നിലയം സ്ഥാപിച്ചതിനു തുല്യമായ അവസ്ഥയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞിരുന്നു.

ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ് സാധ്യമായി.

പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.

വേനല്‍ വരള്‍ച്ചയില്‍ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോള്‍ പുറമെ നിന്നും വൈദ്യുതി വാങ്ങിച്ചാലും വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥയുമുണ്ടായിരുന്നു. ഈ ലൈന്‍ നിലവില്‍ വന്നതോടെ പ്രസരണ നഷ്ടത്തിലും ഗണ്യമായ കുറവാണ് സാധ്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News