പാലാരിവട്ടം മേൽപ്പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക്‌ അന്വേഷിക്കാൻ ഗവർണറോട്‌ അനുമതി തേടി സർക്കാർ

പാലാരിവട്ടം മേൽപ്പാലം നിർമാണ ക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ അന്വേഷിക്കുന്നതിന്‌ സർക്കാർ ഗവർണറോട്‌ അനുമതി തേടി. പൊതുപ്രവർത്തക അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ്‌ പ്രകാരമാണിത്‌.

പാലം നിർമാണത്തിന്‌ കരാർ നൽകിയപ്പോൾ ഇബ്രാഹിംകുഞ്ഞ്‌ മന്ത്രിയായിരുന്നതിനാൽ ചോദ്യംചെയ്യൽ, പ്രതിചേർക്കൽ തുടങ്ങിയവയ്‌ക്ക്‌ ഗവർണറുടെ അനുമതി വേണമെന്നാണ്‌ നിയമം.

വിജിലൻസ്‌ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഫയൽ ഗവർണർക്ക്‌ സമർപ്പിച്ചത്‌. ദിവസങ്ങൾക്കുള്ളിൽ ഗവർണറുടെ അനുമതി ലഭിക്കുമെന്ന്‌ ആഭ്യന്തരവകുപ്പ്‌ കരുതുന്നു.

മേൽപ്പാലംപണി കരാറെടുത്ത കമ്പനിക്ക്‌ മുൻകൂർ പണം നൽകിയതിൽ ഇബ്രാഹിംകുഞ്ഞിന്‌ വ്യക്തമായ പങ്കും ഗൂഢോദ്ദേശ്യവും ഉണ്ടായിരുന്നു. ഇതിന്‌ മതിയായ തെളിവുണ്ടെന്ന്‌ സർക്കാർ ഗവർണറെ അറിയിച്ചു. മുൻ മന്ത്രിയുടെ വഴിവിട്ട താൽപ്പര്യത്തെക്കുറിച്ച്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറിയും കേസിൽ പ്രതിയുമായ ടി ഒ സൂരജ്‌ നൽകിയ മൊഴിയുടെ പകർപ്പും ഇതോടൊപ്പമുണ്ട്‌.

വിജിലൻസ്‌ അന്വേഷണപുരോഗതിയും പ്രതികളുടെ വരവിൽക്കവിഞ്ഞ സ്വത്തിനെ ക്കുറിച്ച്‌ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടും ഗവർണർക്ക്‌ നൽകി. കമ്പനിക്ക്‌ 8.25 കോടി രൂപ മുൻകൂർ നൽകിയതിൽ ഇബ്രാഹിംകുഞ്ഞിന്‌ പങ്കുണ്ടെന്ന്‌ സെപ്‌തംബർ 30നാണ്‌ വിജിലൻസ്‌ ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്‌. ഇതേ തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ സുപ്രധാനമായ വിവരങ്ങളാണ്‌ വിജിലൻസിന്‌ കിട്ടിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News