അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; ട്രെയിനുകൾ വൈകും

ഷൊർണൂർ യാർഡ്‌, കണ്ണൂർ സൗത്ത്‌ യാർഡ്‌ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ– കോയമ്പത്തൂർ പാസഞ്ചർ 23ന്‌ റദ്ദാക്കി. ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചിലത്‌ വൈകിയോടും.

കണ്ണൂരിൽനിന്ന്‌ പുലർച്ചെ അഞ്ചിന്‌ പുറപ്പെടുന്ന കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്‌ 20ന്‌ രണ്ടു മണിക്കൂർ വൈകി രാവിലെ ഏഴിനേ യാത്ര ആരംഭിക്കൂ. രാവിലെ 6.45ന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെടേണ്ട എറണാകുളം–കണ്ണൂർ എക്‌സ്‌പ്രസ്‌(16305)ഒന്നരമണിക്കൂർ വൈകി 8.15നേ പുറപ്പെടുകയുള്ളൂ.

കോയമ്പത്തൂരിൽനിന്ന്‌ രാവിലെ 6.40ന്‌ പുറപ്പെടേണ്ട കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ ഇന്റർസിറ്റി 23ന്‌ രണ്ടുമണിക്കൂർ വൈകി 8.40നേ യാത്ര ആരംഭിക്കു. കോയമ്പത്തൂരിൽനിന്ന്‌ രാവിലെ 7.30ന്‌ പുറപ്പെടേണ്ട കോയമ്പത്തൂർ–മംഗളൂരു സെൻട്രൽ ഫാസ്‌റ്റ്‌ പാസഞ്ചർ ഒന്നരമണിക്കൂർ വൈകി ഒമ്പതിനേ യാത്ര ആരംഭിക്കു.
നാഗർകോവിൽ–മംഗളൂരു സെൻട്രൽ ഏറനാട്‌ എക്‌സ്‌പ്രസ്‌ 20ന്‌ ഒരു മണിക്കൂർ വൈകും.

ആലപ്പുഴ–ധൻബാദ്‌ എക്‌സ്‌പ്രസ്‌ 23 ന്‌ 50 മിനിറ്റ്‌ വൈകും. കോഴിക്കോട്‌–തൃശൂർ പാസഞ്ചർ, തൃശൂർ–കോഴിക്കോട്‌ പാസഞ്ചർ എന്നിവ 20ന്‌ ഷൊർണൂരിനും തൃശൂരിനുമിടയിൽ റദ്ദാക്കി. കോയമ്പത്തൂർ–പഴനി പാസഞ്ചർ 23ന്‌ കോയമ്പത്തൂരിനും പൊള്ളാച്ചിക്കുമിടയിൽ ഓടില്ല. എന്നാൽ, പൊള്ളാച്ചിക്കും പഴണിക്കുമിടയിൽ സാധാരണനിലയിൽ സർവീസ്‌ നടത്തും.

കോയമ്പത്തൂർ- മംഗളൂരു സെൻട്രൽ ഫാസ്‌റ്റ്‌ പാസഞ്ചർ 20, 27, 30 തീയതികിൽ 30 മിനിറ്റ്‌ വൈകിയോടും. നാഗർകോവിൽ– മംഗളൂരു സെൻട്രൽ ഏറനാട്‌ എക്‌സ്‌പ്രസ്‌ 27, 30തീയതികളിൽ ഒരുമണിക്കൂർ വൈകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News