ശബരിമല ഇടത്താവളങ്ങളിൽ ബാലവേല,ബാലഭിക്ഷാടന വിമുക്തമാക്കാൻ പരിശോധന നടത്തി. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, തൊഴിൽ വകുപ്പ് പൊലീസ് എന്നിവയുടെ നേത്യത്വത്തിലായിരുന്നു ഡ്രൈവ്.

ളാഹ, നിലക്കൽ പമ്പ എന്നിവിടങ്ങളിലായിരുന്നു പരിശോധന.കഴിഞ്ഞ മണ്ഡലകാലത്ത് 20 തോളം കേസുകൾ റജിസ്ടർ ചെയ്ത സാഹചര്യത്തിലാണ് ഇക്കുറി റെയിഡ് ശക്തമാക്കിയത്.മണ്ഡല മകരവിളക്ക് കാലഘട്ടം ശിശു സൗഹ്യതമാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി. ബാലവേല കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ അറിയിച്ചു.പമ്പയിൽ സിറ്റിംങിന് സൗകര്യം ഏർപ്പെടുത്തും

കമ്മറ്റി അംഗങ്ങളായ സുരേഷ് കുമാർ, ദീപ എസ്, ലേബർ ഓഫീസർ സൗദാമിനി, ചൈൽഡ് ലൈൻ കോർഡിനേറ്റർ ഡേവിഡ് റെജി മാത്യു, റെസ്ക്യൂ ഓഫീസർ ഫിലിപ്പ് എന്നിവർ നേത്യത്വം നൽകി.