ഫാത്തിമക്കുവേണ്ടി അപ്പീൽ നൽകിയത് സഹപാഠിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മാർക്ക് 13ൽ നിന്ന് 18 ആക്കി ഉയർത്തികൊണ്ടുള്ള മറുപടി മെയിൽ, ഹെച്ച്.ഒ.ഡി അയക്കുന്നത് ഫാത്തിമ ജീവനൊടുക്കിയതിന്റെ തലേന്ന് 8-ാം തീയതി.

മാർക്ക് കൂടുമ്പോൾ സന്തോഷിക്കേണ്ട തന്റെ മകൾ 9-ാം തീയതി മരിക്കാൻ തീരുമാനിച്ചതിൽ ആരോപണവിധേയനായ അദ്ധ്യാപകന്റ് പങ്കെന്തെന്ന് ഫാത്തിമയുടെ പിതാവ് ചോദിക്കുന്നു. അതേ സമയം അദ്ധ്യാപകൻ പോലീസ് കസ്റ്റഡിയിലായതായി സൂചന ലഭിച്ചു.

ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിട്ട അദ്ധ്യ‌ാപകൻ സുദർശൻ പത്മനാഭൻ ഫാത്തിമയുടെ മാർക്ക് കുറച്ചത് ആർക്കുവേണ്ടി. പിന്നീട് ഫാത്തിമയുടെ വെറുക്കപ്പെട്ട ലിസ്റ്റിലെ സഹപാഠി തന്നെ ഫാത്തിമയുടെ അപ്പീൽ അയക്കുന്നു.8 -ാം തീയതി അപ്പീൽ അംഗീകരിച്ച് 13 മാർക്ക് 18 ആക്കി ഉയർത്തിയതായി റിപ്പ്ളളൈ നൽകുന്നു.8-ാം തീയതി രാത്രി 9.30 തിന് മെസ്സിലിരുന്നു ഫാത്തിമ കരയുന്നു.

പിറ്റേന്ന് 9-ാം തീയതി പുലർച്ചെ 4.44 ന് തന്റെ മൊബൈൽ ഫോണിലെ നോട്ടിൽ ആത്മഹത്യാകുറിപ്പ് രേഖപ്പെടുത്തി സുദർശൻ പത്മനാഭനാണ് തന്റെ മരണത്തിനുത്തരവാദിയെന്നു പ്രത്യേകം കവർ പേജിൽ സേവ് ചെയ്ത ശേഷം ജീവനൊടുക്കുന്നു. മാർക്ക് കൂടിയതിൽ സന്തോഷിക്കേണ്ട ഫാത്തിമ മരണം വരിച്ചതിനിടയിൽ എന്തു സംഭവിച്ചു എന്നാണ് കണ്ടെത്തേണ്ടതെന്ന് പിതാവ് അബ്ദുൾ ലത്തീഫ് ചോദിക്കുന്നു.

മാർക്ക് കുറഞ്ഞതുകൊണ്ടാണ് ഫാത്തിമ ജീവനൊടുക്കിയതെന്ന്, ആർക്കുവേണ്ടിയാണ് ചെന്നൈ കോട്ടൂർപുരം പോലീസ് വ്യാജ പ്രചരണം നടത്തിയതെന്നുകൂടി കണ്ടെത്തണമെന്ന് ഫാത്തിമയുടെ പിതാവ് ആവശ്യപ്പെട്ടു. ആരോപണ വിധേയനായ അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.

ഫോറൻസിക്ക് പരിശോധനയക്കയച്ച ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ മൊബൈൽ ഫോണിലെ വിവരങൾ ലഭിച്ചശേഷം അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയം ഫാത്തിമയുടെ പിതാവ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണും