സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പൂര്‍ണവിശ്വാസമുണ്ടെന്ന് ഫാത്തിമയുടെ പിതാവ്; ഐഐടി അധ്യാപകര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും

തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പിതാവ് അബ്ദുള്‍ ലത്തീഫ്.

പ്രതികള്‍ ക്യാമ്പസിനുള്ളില്‍ തന്നെയുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഫാത്തിമയ്ക്ക് അനുഭവിക്കേണ്ടി വന്നതെല്ലാം സമൂഹത്തോട് വിളിച്ചു പറയും. നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പൂര്‍ണ വിശ്വാസമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൈവശമുള്ള എല്ലാ തെളിവുകളും അദ്ദേഹത്തിന് കൈമാറുമെന്നും ലത്തീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here