
മുംബൈ: പ്രമുഖ നടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഒളിവില്‍.
ഹരിയാന യമുനനഗര്‍ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് ഒളിവില്‍ പോയിരിക്കുന്നത്. നടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പീഡനത്തെ തുടര്‍ന്ന് താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും നടി പരാതിയില്‍ പറയുന്നു.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ നടിയാണ് പീഡനത്തിനിരയായത്. വിവിധ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടുള്ള നടിയും ജൂനിയര്‍ ആര്‍ട്ടിസ്റ്റും സുഹൃത്തുക്കളായിരുന്നു.
ഒരു പരിപാടിക്കിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് പ്രതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ആവശ്യം തള്ളുകയായിരുന്നെന്ന് നടി ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here