പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ളതാണ്; സാധ്യമല്ലെന്ന് പറഞ്ഞത് സാധ്യമാക്കി പിണറായി സര്‍ക്കാര്‍; കേരളത്തിന്റെ സ്വപ്‌നപദ്ധതി, ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു.

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നാളെ ഉദ്ഘാടനം ചെയ്യും.

സപ്തംബര്‍ 25 മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ലൈന്‍ ചാര്‍ജ്ജിംഗ് വിജയപ്രദമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്‍പ്പിക്കുന്നത്.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും എന്നതാണ് പവര്‍ ഹൈവേയുടെ പ്രത്യേകത. പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലച്ച നിലയിലായിരുന്ന പദ്ധതി, പ്രതിബന്ധങ്ങള്‍ തട്ടിമാറ്റി പൂര്‍ത്തീകരിക്കാനായി.

എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത്.

447 ടവറുകളില്‍ 351 എണ്ണവും പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 148 കിലോ മീറ്ററില്‍ 138 കിലോ മീറ്റര്‍ ലൈനും മൂന്നേകാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകുന്ന സ്വപ്ന പദ്ധതിയാണ് തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കുന്നത്.

ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാതാ വികസനം, ജലപാതാ വികസനം, ദിര്‍ഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികള്‍ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പദ്ധതികള്‍ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂര്‍ത്തിയാക്കാനുള്ളതാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News