കേരളം വീണ്ടും മാതൃക; ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടികള്‍ ലോകത്തിന് മാതൃക

കേരളത്തിലെ ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടികള്‍ ലോകത്തിന് മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍. നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ കാണുകയായിരുന്നു ഇവര്‍.

2025ാമാണ്ടോടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. വയനാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ 5 ജില്ലകളില്‍ പ്രതിനിധി സംഘം പഠനം നടത്തി.

ഈ ജില്ലകളിലെ സ്ഥാപനങ്ങള്‍, രോഗികള്‍, സന്നദ്ധ സംഘടനകള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ക്ഷയരോഗ മുക്ത പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടതായി ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ക്ഷയരോഗം നിര്‍മ്മാര്‍ജനം ചെയ്യാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, ആശുപത്രികളിലെ കഫ് കോര്‍ണര്‍, മുടക്കം കൂടാതെ നടക്കുന്ന ട്രീറ്റ്മെന്റ് ഗ്രൂപ്പ്, സ്വകാര്യ മേഖലയുമായി ചേര്‍ന്നുള്ള സ്റ്റെപ്സ് പദ്ധതി എന്നിവയെല്ലാം മാതൃകയാണെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News