
കലൂര്‍ സ്വദേശി നയന പ്രകാശ് അമ്മയുടെ ഡയാലിസിസിനു കരുതി വച്ചിരുന്ന പണമാണ് ഇന്നലെ ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്. വഴിയില്‍നിന്നു കളഞ്ഞുകിട്ടിയ 32,000 രൂപ മണിക്കൂറുകള്‍ക്കകം ഒറീസ സ്വദേശി കന്‍ഹു ചരണ്‍ ആണ് തിരിച്ചേല്‍പ്പിച്ചു മാതൃകയായത്.
വൈകിട്ട് കോട്ടയത്തു പോയി മടങ്ങും വഴി കുണ്ടന്നൂര്‍ പാലത്തില്‍ വച്ചാണു നയനപ്രകാശിനു പഴ്‌സ് നഷ്ടമായത്. കടവന്ത്ര എത്തിയപ്പോഴാണ് അറിയുന്നത് പഴ്‌സ് നഷ്ടമായെന്ന്. എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പഴ്‌സിലാണുള്ളത്.
സുഹൃത്തിനൊപ്പം കടവന്ത്രയില്‍നിന്നു നേരത്തെ സഞ്ചരിച്ച വഴിയിലൂടെ കുറെ അന്വേഷിച്ചു. ഇതിനിടെയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി വന്നത്. ഒന്‍പതു വര്‍ഷമായി കൊച്ചിയിലുണ്ട് കന്‍ഹു ചരണ്‍. വീടുകളില്‍ ചെടികള്‍ വെട്ടിയൊരുക്കുക, കാട് വെട്ടിത്തെളിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here