
ദില്ലി: സുപ്രീംകോടതിയുടെ അയോധ്യവിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം.
പള്ളി നിര്‍മ്മിക്കാന്‍ നല്‍കുന്ന അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കില്ലെന്നും ബോര്‍ഡ് യോഗം തീരുമാനിച്ചു. വിധി വിശദമായി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ജി നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നത്.
കേസില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് കക്ഷിയല്ല. എന്നാല്‍ മുസ്ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികള്‍ കേസിന്റെ ഭാഗമായിട്ടുണ്ട്.
ഇതില്‍ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലീം വഖഫ് ബോര്‍ഡും കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ആറ് കക്ഷികളെ കൊണ്ട് പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.
ഈ മാസം ഒമ്പതിനാണ് അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി വന്നത്. തര്‍ക്കഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here