കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വേഗതയേറിയ താരങ്ങളായി ആര്‍ കെ സൂര്യജിത്തും ആന്‍സി സോജനും.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സ്വര്‍ണം നേടിയത്. ഒളിമ്പ്യന്‍ ജിസ്ന മാത്യവിന്റെ(12.08) മീറ്റ് റെക്കോര്‍ഡാണ് ആന്‍സി മറികടന്നത്.

സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎം എച്ച്എസ്എസിന്റെ സൂര്യജിത്ത് ഫോട്ടോ ഷിനിഷിലൂടെയും വിജയിയായി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഹനാനാണ് സ്വര്‍ണം.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ ജി താര 12.96 സെക്കന്റില്‍ സ്വര്‍ണം നേടി.