സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടി ചന്ദ്രാ ലക്ഷ്മണ്‍.

അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണ് ചന്ദ്രാ ലക്ഷ്മണ്‍ എന്നായിരുന്നു ഗോസിപ്പുകളിലൊരെണ്ണം.

അതിനെക്കുറിച്ച് ചന്ദ്ര പറയുന്നത് ഇങ്ങനെ:

”എനിക്കു തോന്നുന്നത് എന്നെക്കുറിച്ച് കുറച്ചു ഗോസിപ്പുകളേ വന്നിട്ടുള്ളൂ എന്നാണ്. മേഘത്തില്‍ അഭിനയിക്കുമ്പോള്‍ അഭിമുഖം കൊടുക്കാത്തതിനാല്‍ ഒരു പ്രസിദ്ധീകരണം ഞാന്‍ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്കു പോയി എന്നൊക്കെ എഴുതിയിട്ടുണ്ട്. അന്ന് എന്റെ ഭാരം 50 കിലോയാണ് എന്നതാണ് തമാശ.

മറ്റൊന്ന് കല്യാണത്തെക്കുറിച്ചാണ്. ചന്ദ്ര ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെ എഴുതി. ഞാന്‍ ഇതു വരെ അമേരിക്കയില്‍ പോയിട്ടില്ല, എനിക്ക് ഭര്‍ത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നു രണ്ടു റിലേഷന്‍ ഉണ്ടായിരുന്നു. അതൊന്നു വര്‍ക്കൗട്ടായില്ല. പക്ഷേ, ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പിന്നെ, ആളുകള്‍ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെ. എനിക്കു തോന്നുമ്പോള്‍ അതും സംഭവിക്കും.”