ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ മറ്റൊരു കെണികൂടി ഒരുക്കി ജീവനക്കാരെ ചതിക്കുഴിയിലാക്കുന്നു. നഷ്ടപരിഹാരത്തുകയുടെ 30 ശതമാനം വരെ ആദായനികുതി ഈടാക്കും. അഞ്ചുലക്ഷം രൂപവരെ ആദായനികുതിയില്ല.

പത്തുലക്ഷം വരെ 20 ശതമാനവും അതിനുമുകളില്‍ 30 ശതമാനവും നല്‍കണം. ബാക്കിയേ ലഭിക്കു. അമ്പതുവയസ് പൂര്‍ത്തിയായ ജീവനക്കാരന്‍ വിആര്‍എസ് എടുത്താല്‍ 20 മുതല്‍ 25 ലക്ഷം രൂപവരെ ലഭിക്കും. ഇത് രണ്ടുഗഡുവായാണ് നല്‍കുക. എന്നാല്‍ ഇത്രയും തുകയുടെ 30 ശതമാനം വരുമാനനികുതി ആദ്യംതന്നെ പിടിക്കും. ബാക്കി തുക രണ്ടുഘട്ടമായി നല്‍കും. ആദ്യഘട്ടത്തില്‍ ലഭിക്കുക ഏഴുമുതല്‍ ഒമ്പതുലക്ഷം രൂപവരെ മാത്രം. നിലവില്‍ വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റുവിറ്റിക്ക് വരുമാന നികുതി ബാധകമല്ല.

എന്നാല്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതിയില്‍ ഗ്രാറ്റുവിറ്റിയും പരിധിയില്‍ വരും.55 വയസ് പൂര്‍ത്തിയായ ജീവനക്കാരന്‍ സ്വയം വിരമിക്കലിന് അപേക്ഷിക്കുമ്പോള്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ഓരോവര്‍ഷത്തിനും 35 ദിവസത്തേയും പൂര്‍ത്തിയാക്കാനുള്ള ഓരോ വര്‍ഷത്തിന് 25 ദിവസത്തേയും വേതനം കണക്കാക്കിയാണ് തുക.