ഫാത്തിമയുടെ ഫോണില്‍ 2 അധ്യാപകരുടെ കൂടി പേരുകള്‍; വിദ്യാര്‍ഥികളും കുരുക്കില്‍

മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ 2 അധ്യാപകരുടെ കൂടി പേരുകള്‍. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചില വിദ്യാര്‍ഥികള്‍ക്കെതിരെയും കുറിപ്പില്‍ പരാമര്‍ശങ്ങളുണ്ടെന്നാണു സൂചന.

ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പര്‍ ആയി, മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍’ എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോള്‍ പേപ്പറില്‍ ഫാത്തിമ എഴുതിയിരുന്നു.മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി 2 അധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News