രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യവും, ശബരിമല, അയോദ്ധ്യ അടക്കമുള്ള കോടതി വിധികളും ചർച്ചയായി.

ശബരിമല കോടതി ഉത്തരവിൽ വ്യക്തതയില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

കോടതി പറയുന്നത് അനുസരിക്കുകയാണ് സർക്കാരിന്റെ ദൗത്യമെന്നും സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പ്രതികരിച്ചു.