ശബരിമലയില്‍ നിബന്ധനകള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി

ശബരിമലയിൽ വില വർദ്ധനവിനും, വൃത്തിഹീനമായി ഭക്ഷണം വിൽക്കുന്ന ഹോട്ടലുകൾക്കും എതിരെ കർശന നടപടിയുമായി അധികാരികൾ.

തീർത്ഥാടനകരുടെ വാഹനങ്ങളിൽ നിന്ന് അനുവദനീയ തുകയേക്കാൾ പാർക്കിംഗ് ഫീസ് വാങ്ങിയ ഏജൻസിക്ക് നോട്ടീസ്.

വ്യത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ വിൽപ്പന നടത്തിയ ഹോട്ടലിൽ റെയ്ഡ് ചെയ്തു. മണ്ഡല കാലത്ത് അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാർക്കെതിരെ കർശനമായ നടപടിക്കാണ് അധികാരികൾ തുടക്കം കുറിച്ചത്.

തീർത്ഥാടനകരുടെ വാഹനങ്ങളിൽ നിന്ന് അനുവദനീയ തുകയേക്കാൾ പാർക്കിംഗ് ഫീസ് വാങ്ങിയ ഏജൻസിക്ക് നിലയ്ക്കൽ ബേസ് ക്യാമ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ബിജു നേരിട്ടെത്തി മുന്നറിപ്പ് നൽകി.

സർക്കാർ നിശ്ചയിച്ച പാർക്കിംഗ് ഫീസ് സൈൻ ബോർഡിൽ വലിയ അക്ഷരത്തിൽ പ്രദർശിപ്പിക്കണം എന്നും അമിത ഫീസ് വാങ്ങിയാൽ ലൈസെൻസ് റദ്ദാക്കുമെന്നും മുന്നറിപ്പ് നൽകി വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിറ്റിരുന്ന നിലയ്ക്കലിലെ അയ്യപ്പ ഹോട്ടലിന് ഇന്നലെ നോട്ടീസ് നൽകിയിരുന്നു.

എന്നാൽ നോട്ടീസ് കൈപറ്റിയ ശേഷവും നോട്ടീസിൽ നിർദ്ദേശിച്ചിരുന്ന കാര്യങ്ങൾ പാലിക്കാൻ തയ്യാറാവാത്ത ഹോട്ടലിൽ വീണ്ടും അധികാരികൾ പരിശോധന നടത്തി.

പാചകക്കാർ കൈയ്യുറകൾ ധരിക്കുന്നില്ലെന്നും, മാലിന്യം സംസ്കരിക്കാൻ സ്വീകരിച്ച മാർഗ്ഗങ്ങൾ വൃത്തിഹീനം ആണെന്നും കണ്ടെത്തി.

ഹോട്ടലിനെതിരെ നടപടിക്ക് അഡിഷണൽ ജില്ലാ മജിസ്ട്രറ്റിനോട് ശുപാർശ ചെയ്തതായി ഡെപ്യൂട്ടി കളക്ടർ ബിജു കൈരളി ന്യൂസിനോട് പറഞ്ഞു.

വൃത്തിഹീനമായ ഭക്ഷണം വിൽക്കുന്ന കടകൾക്കെതിരെയും ,അമിത വില ഇടാക്കുന്ന വ്യാപാരികൾക്കെതിരെയും പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel