തിരുവനന്തപുരം: വേളി റെയില്‍വേസ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു.

തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്‌. പോത്തുകളെല്ലാം ചത്തു.

പൗണ്ട്കടവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകരാര്‍ പരിഹരിച്ച് യാത്ര തുടര്‍ന്നു. തിരുവനന്തപുരം- കൊല്ലം പാതയില്‍ റെയില്‍ഗതാഗതം ഏതാനും സമയത്തേയ്ക്ക് തടസപ്പെട്ടു