തമിഴ്‌നാട്ടില്‍ ആത്മഹത്യചെയ്ത മലയാളി ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഐഐടിയിലെ വിദ്യാര്‍ഥി കൂട്ടായ്മ രംഗത്ത്.

മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്നാണ് ചിന്താബാര്‍ എന്ന വിദ്യാര്‍ഥി കൂട്ടായാമയുടെ ആവശ്യം. ആവശ്യമുന്നയിച്ച് വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.

നാളെ രാവിലെ പത്തുമണിക്ക് മുമ്പായി വിഷയത്തില്‍ മറുപടി ലഭിക്കണമെന്നും ഇല്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും ചിന്താബാര്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.