ഫാത്തിമയുടെ മരണത്തില്‍ മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്നുമുതല്‍ നിരാഹാര സമരത്തിലേക്ക്

ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐ.ഐ.റ്റി മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ ചിന്താബാറിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിരാഹാര സമരം ആരംഭിക്കും. മദ്രാസ് ഐ.ഐ.റ്റിയിലെ പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സംഘടനയാണ് ചിന്താബാര്‍.

കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡയറക്ടര്‍ ഡോക്ടര്‍ ഭാസ്‌കര രാമമൂര്‍ത്തിക്ക് പരാതിയും നല്‍കിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ക്യാമ്പസിനുള്ളിലേക്ക് വിദ്യാര്‍ത്ഥികള്‍ സമരത്തിന് തയാറായത്.

അതേ സമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിന്റെ നിര്‍ദ്ദേശ പ്രകാരം മദ്രാസ് ഐഐടിയിലെത്തിയ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം സ്ഥിതി വിലയിരുത്തി വിശദ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചു. ഐഐടിയിലെ സരയൂ ഹോസ്റ്റലിലെ 349ാം നമ്പര്‍ മുറിയില്‍ കഴിഞ്ഞ ഒന്‍പതാം തീയതി രാവിലെ പതിനൊന്നിനാണ് ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News