സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കണ്ണൂരിന് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടി മുഹമ്മദ് അഫ്ഷാന്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആതിഥേയ ജില്ലയായ കണ്ണൂരിന് വേണ്ടി ആദ്യ സ്വര്‍ണ നേട്ടം, രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണം എന്നീ നേട്ടങ്ങള്‍ കരസ്ഥമാക്കിയത് എളയാവൂര്‍ സി എച്ച് എം സ്‌കൂളിലെ മുഹമ്മദ് അഫ്ഷാനാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലാണ് മുഹമ്മദ് അഫ്ഷാന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം നേടിയത്.മെഡല്‍ നേടിയെങ്കിലും പുതിയ വേഗം കണ്ടെത്താന്‍ കഴിയാത്തത് നിരാശയുണ്ടാക്കിയെന്ന് അഫ്ഷാന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here