ഫാനിന്റെ അടിയേറ്റ് ചിറകൊടിഞ്ഞു, മാടപ്രാവ് കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് ചത്തു

ഫാനിന്റെ അടിയേറ്റ് ചിറകൊടിഞ്ഞ മാടപ്രാവ് കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് ചത്തു. പ്രാവിനെ രക്ഷപ്പെടുത്താൻ ദേവസ്വം ജീവനക്കാരനും കണ്ണൂരിലെ പോലീസുകാരനും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ 8.45നാണ് അപകടം നടന്നത്.  പമ്പയിലെ വിഘ്നേഷ്വര ഗസ്റ്റ് ഹൗസിലെ 2-ാം നമ്പർ മുറിയില്‍ താമസക്കാരൻ കതകു തുറന്ന് മുറിക്കുള്ളിൽ പ്രവേശിച്ചതും വെന്റിലേഷനിൽ ഇരുന്ന ഇണ പ്രാവിൽ ഒന്ന് ഫാനിനു നേരെ പറന്നു ചിറകിൽ അടിയേറ്റു വീ‍ഴുകയായിരുന്നു.

താ‍ഴെ വീണ പ്രാവിനെ ദേവസ്വം ജീവനക്കാരനായ സുരേഷ് ഇണക്കൊപ്പം വിടാൻ കെട്ടിടത്തിന്റെ മുകളിൽ എത്തിച്ചു. ആത്മവിശ്വാസത്തോടെ പറക്കാൻ ശ്രമിച്ച പ്രാവ് ചിറകൊടിഞ്ഞ് താഴേക്ക് വീണ് ചാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News