സംസ്ഥാന കായിക മേള: എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കം

സംസ്ഥാന കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കമുണ്ട്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിൽ നിന്നാണ് മുത്തുരാജ് പ്രാരാബ്ധങ്ങൾ താണ്ടി മെഡൽ നേട്ടം കൈവരിച്ചത്.

കഷ്ടപ്പാടുകൾക്കിടയിലും ആറ് മക്കളയെയും കായിക രംഗത്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്ന മാതാ പിതാക്കൾക്കാണ് മുത്തുരാജ് മെഡൽ നേട്ടം സമർപ്പിച്ചത്. സ്ഥിരമായി ഒരിടത്ത് തമാസമില്ല. കണ്ണൂർ കാങ്കോലാണ് 25 അംഗങ്ങളുള്ള കൂട്ട് കുടുംബത്തിന്റെ ഇപ്പോഴത്തെ താമസം.

ജീവിത മാർഗമായ ആക്രി സാധനങ്ങൾ പെറുക്കി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് തൊഴിലും ജീവിതവും പറിച്ചു നട്ടുകൊണ്ടുള്ള യാത്രകൾ.അതിനിടയിലും ആറ് മക്കൾക്കും നല്ല വിദ്യാഭ്യാസത്തോടൊപ്പം കായിക രംഗത്തും പ്രോത്സാഹനം നൽകിയാണ് ശേഖരൻ വളർത്തിയത്.

സംസ്ഥാന കായിക മേളയിൽ വെള്ളിമെഡൽ നേടി മകൻ മകൻ മുത്തുരാജ് അച്ഛന്റെ സ്വപ്നത്തിന് നിറം പകർന്നപ്പോൾ കുടുംബം ഒന്നാകെ സന്തോഷ കണ്ണീരണിഞ്ഞു. സ്പോർട്സ് കോട്ടയിൽ മൂത്ത മകൻ ശിവന് ആർമിയിൽ ജോലി കിട്ടിയെങ്കിലും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ജോലി നഷ്ടപ്പെട്ടു.

താഴെയുള്ളവർക്ക് ആ സ്ഥിതി വരരുത് എന്ന ആഗ്രഹമാണ് അമ്മ വെള്ളയമ്മയ്ക്കുള്ളത്. മെഡൽ നേട്ടം മാതാപിതാക്കൾക്ക് സമർപ്പിച്ച മുത്തുരാജിന്റെ മുഖത്ത് തെളിഞ്ഞത് ഇനിയും വിജയങ്ങൾ എത്തിപ്പിടിക്കാനുള ആഗ്രഹവും ആത്മവിശ്വാസവും. മുത്തുരാജിന്റെ സഹോദരൻ മുത്തുവും 800 മീറ്റർ ഓട്ടം 400 മീറ്റ്ർ ഡിൽസ് എന്നെ ഇനങ്ങളിൽ മത്സാരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News