വാളയാര്‍ കേസ് നടത്തിപ്പില്‍ വീഴ്ച: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാര്‍ കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ പുറത്താക്കി. ഇത് സംബന്ധിച്ച ഫയലില്‍ ഇന്ന് രാവിലെ ഒപ്പ് വച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതുപോലെ വാളയാര്‍ കേസില്‍ അപ്പീലിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. പൊലീസ് – പ്രോസിക്യൂഷന്‍ എന്നിവരുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായി എന്ന ആക്ഷേപവും സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നേരത്തെ തന്നെ പ്രാഥമിക അന്വഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ അഭിഭാഷകക്കെതിരെ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസിന്റെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

സര്‍ക്കാരിന്റെ ഉദേശത്തെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരു ആക്ഷേപവുമില്ല. അവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അവര്‍ക്ക് ഒരു തരത്തിലെ ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ ഒരു ഘട്ടത്തിലും പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News