സംസ്ഥാന സ്കൂൾ കായികമേളയിലെ സബ് ജൂനിയർ വിഭാഗം 400 മീറ്ററിൽ സ്വർണമെഡലും 100 മീറ്ററിൽ വെള്ളി മെഡലും നേടി കേരളത്തിന്റെ അഭിമാന താരമായിരിക്കുകയാണ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡൽ സ്പോർട്സ് റസിഡൻഷ്യൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം. കെ. വിഷ്ണു.

കായിക മേളയിലെ നേട്ടത്തിന് പിന്നാലെ വിഷ്‌ണുവിന് ഏറ്റവും മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും കേരള സർക്കാർ നൽകും എന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയുടെ സന്തോഷത്തിലാണ് വിഷ്ണുവും പരിശീലകൻ PRS നായരും.