ഫാത്തിമയുടെ മരണത്തില്‍ മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം ആവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി

ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐ.ഐ.റ്റി മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ ചിന്താബാറിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി.അദ്ധ്യാപകനെ മാറ്റി നിര്‍ത്തി വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടാണ് സമരം.

മദ്രാസ് ഐ.ഐ.റ്റിയിലെ പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സംഘടനയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് വിദ്ധ്യാര്‍ത്ഥികളായ അസറും ജസ്റ്റിനും അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്നത്.

കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മദ്രാസ് ഐ.ഐ.റ്റി ഡയറക്ടര്‍ ഡോക്ടര്‍ ഭാസ്‌കര രാമമൂര്‍ത്തിക്ക് പരാതിയും നല്‍കിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ സമരം തുങ്ങിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ മദ്രാസ് ഐ.ഐ.റ്റിയില്‍ 14 പേരുള്‍പ്പടെ മറ്റുള്ള മറ്റ് ഐഐറ്റികളിലെല്ലാമായി 50 പേരാണ് ജീവനൊടുക്കിയത്. ഈ സാഹചര്യത്തിലാണ് ചിന്താബാര്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് എല്ലാ വിദ്ധ്യാര്‍ത്ഥികള്‍ക്കും മെയില്‍ അയക്കും വരെ നിരാഹാര സമരത്തില്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here