റൊണാള്‍ഡോയുടെ 99-ാം രാജ്യാന്തര ഗോള്‍; യൂറോ കപ്പ് യോഗ്യത നേടി പോര്‍ച്ചുഗല്‍

ജയം അനിവാര്യമായ മത്സരത്തില്‍ ലക്സംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍
യൂറോ കപ്പ് യോഗ്യത നേടി.

പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 99-ാം രാജ്യാന്തര ഗോളായിരുന്നു മത്സരത്തിന്റെ സവിശേഷത.

https://www.youtube.com/watch?v=-31q_VZaFz8

ലക്സംബര്‍ഗിനെതിരെ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 39-ാം മിനിറ്റിലായിരുന്നു ബ്രൂണോ ലക്‌സംബര്‍ഗിന്റെ വല ചലിപ്പിച്ചത്. രണ്ടാം പകുതിയുടെ അവസാന മിനിട്ടുകളിലായിരുന്നു റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡുയര്‍ത്തിയത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ യുക്രൈന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ യൂറോ കപ്പ് യോഗ്യത നേടി. 17 പോയിന്റാണ്
പോര്‍ച്ചുഗലിനുള്ളത്.

https://www.youtube.com/watch?v=0HclaCisN3Y

അന്താരാഷ്ട്ര ഫുട്ബോളില്‍ 100 ഗോള്‍ എന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് ഒരു ഗോള്‍ അകലം മാത്രമാണ് റൊണാള്‍ഡോയ്ക്കുള്ളത്. ഇറാന്റെ അലി ദാ
മാത്രമാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിട്ടുള്ളത്

2020 ജൂണ്‍ 12 മുതല്‍ റോമിലാണ് യൂറോ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ലോകചാംപ്യന്‍മാരായ ഫ്രാന്‍സ്, റണ്ണറപ്പായ ക്രൊയേഷ്യ, സ്‌പെയിന്‍,
ഇറ്റലി, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, തുടങ്ങിയ ടീമുകളും യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News