യുഎപിഎ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു; മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍

കോഴിക്കോട് യു എപിഎ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു. അലനും താഹക്കുമൊപ്പം ഉണ്ടായിരുന്നത് മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പോലീസ്.

ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും യുഎപിഎ അടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് യു എ പി എ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാമനെ തിരിച്ചറിഞ്ഞത്.

പാണ്ടിക്കാട് സ്വദേശിയായ ഉസ്മാന്, മാവോയിസ്റ്റ് ബന്ധമുണ്ടെന്നും യു എ പി എ അടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറയുന്നു. അലനും താഹയും പിടിയിലായപ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു.

ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. പന്തീരാങ്കാവിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്. മൂന്നാമനെ തിരിച്ചറിഞ്ഞതായി ഹൈക്കോടതിയെയും അറിയിച്ചു.

അതേസമയം, പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് അലന്‍, താഹ എന്നിവരെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കി. കോടതി നടപടിക്കു ശേഷം ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ഈ മാസം 30 വരെ ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News