പാര്‍ക്കിംഗ് ഏരിയയിലെ വാഹനങ്ങള്‍ മോഷണം പോയാല്‍ ഉത്തരവിദിത്വം ആര്‍ക്ക്? കോടതി ഉത്തരവ് ഇങ്ങനെ

ഉടമയുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ പാര്‍ക്ക് ചെയ്ത വാഹനം മോഷണം പോയാല്‍ എന്ത് ചെയ്യണം? പാര്‍ക്കിംഗ് ഏരിയയില്‍ വക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിക്കുന്ന സ്ഥാപനത്തിനുമുണ്ടെന്ന് വിശദമാക്കുന്നതാണ് സുപ്രീം കോടതി വിധി.

നിബന്ധനകളോടെയാണ് സുപ്രീം കോടതി വിധി. വാഹനം പാര്‍ക്ക് ചെയ്തത് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആണെങ്കില്‍ പാര്‍ക്ക് ചെയ്ത ശേഷം സംഭവിക്കുന്ന തകരാറുകള്‍ക്ക് സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി വിധി.

വാലറ്റ് പാര്‍ക്കിംഗ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിയ രീതിയില്‍ തന്നെ വാഹനം തിരിച്ച് നല്‍കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News