ലിംഗനീതി തന്നെയാണ് പാര്‍ട്ടി നിലപാട്; മറ്റ് മതങ്ങളിലെ സ്ത്രീ അവകാശങ്ങളിലേക്ക് വിഷയം വ‍ഴിതിരിച്ചുവിട്ടു; ശബരിമല വിധിയില്‍ വ്യക്തതയില്ല: സീതാറാം യെച്ചൂരി

ശബരിമല വിധിയിൽ വ്യക്തതയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മറ്റ് മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളിലേക്ക് വിഷയം വഴി തിരിച്ച് വിട്ടെന്നും ലിംഗനീതി തന്നെയാണ് പാർട്ടി നിലപാടെന്നും യെച്ചൂരി വ്യക്തമാക്കി.

അതോടൊപ്പം അയോദ്ധ്യ വിധി നീതിയുക്തമല്ലെന്നും യോഗത്തിന്റെ വിലയിരുത്തൽ. പൊതുമേഖല സ്ഥാപങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രനാടപടിക്കെതിരെ ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദില്ലിയിൽ ചേർന്ന സിപിഐഎം പിബിയിലാണ് ശബരിമല, അയോധ്യ അടക്കമുള്ള സുപ്രിംകോടതി വിധികൾ വിശദമായി ചർച്ചചെയ്തത്.

ശബരിമല വിധിയിൽ വ്യക്തതയില്ലെന്ന് യോഗം വിലയിരുത്തി. സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. മറ്റ് മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളിലേക്ക് വിഷയം വഴി തിരിച്ച് വിട്ടെന്നും യെച്ചൂരി പറഞ്ഞു. അതോടൊപ്പം പാർട്ടിയുടെ നിലപാട് ലിംഗനീതി ആണെന്നും യെച്ചൂരി വ്യക്തമാക്കി.

അയോധ്യാ വിധി നീതിയുക്തമല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്താൽ.വിശ്വാസത്തിന് അതിഷ്ടിതമായാണ് വിധി പറഞ്ഞതെന്നും യോഗം ചൂണ്ടിക്കാട്ടി.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്‌മ അടക്കം യോഗത്തിൽ ചർച്ച ചെയ്തു. പൊതുമേഖല സ്ഥാപങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രനടപടിക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പെയിൻ നടത്താൻ തീരുമാനം ആയി.

ജനുവരി 8ന് നടക്കുന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിന് പിന്തുണ നൽകാനും തീരുമാനിച്ചു. അതൊടപ്പം കശ്‌മീരിലെ കർഷകർ കേന്ദ്രസർക്കാരിന്റെ നടപടികൾ മൂലം നേരിട്ടത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ്.

കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും, തടവിലുള്ള നേതാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന് പുറമെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ മത്സരിക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News