സ്വപ്ന പദ്ധതി നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി; കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ശാപവാക്കുകള്‍ പൊളിഞ്ഞു

അടൂര്‍: കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്നും ആയിരം കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ 93 ശതമാനം മുടങ്ങിക്കിടക്കുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് അല്‍പം പ്രയാസം അനുഭവിക്കേണ്ടിവന്നവരെ കാര്യം ബോധ്യപ്പെടുത്താനും പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുമാണ് ശ്രമിച്ചത്. ചില പ്രത്യേക മേഖലകളില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടായി.

എന്നാല്‍, സര്‍ക്കാര്‍ ആര്‍ക്കും എതിരല്ലെന്ന് വ്യക്തമാക്കി. എതിര്‍ത്തവര്‍ക്കെല്ലാം പദ്ധതിയെ സംബന്ധിച്ച് പിന്നീട് ബോധ്യമായി. നമ്മുടെ നാടിന് ഒരുമാറ്റവുമുണ്ടാവില്ല എന്ന ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യമായിരിക്കുന്നു. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിച്ചു. സമയബന്ധിതമായി അത് വിതരണം ചെയ്തു.

ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കേരളത്തിന് പുറത്ത് നിന്നും പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്നതാണ് പദ്ധതി യാഥര്‍ഥ്യമായതിന്റെ പ്രധാന മെച്ചമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി എത്തിക്കാനുള്ള പ്രശ്നവും പരിഹരിക്കപ്പെടുകയാണ്. കേന്ദ്ര പൂളില്‍ നിന്നും 2000 മെഗവാട്ട് വരെ എത്തിക്കാന്‍ നമുക്ക് സാധിക്കും. പവര്‍കട്ടും ലോഡ് ഷെഡിംഗുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഇതുപകരിക്കും.

എല്ലാവരുടേയും സഹരണവും പിന്തുണയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും വേണം. വൈദ്യുതി മേഖല മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിച്ചുപോരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News