അനിശ്ചിതത്വം നീങ്ങാതെ മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം; ശിവസേനയ്ക്കുള്ള പിന്‍തുണയില്‍ തീരുമാനമാവാതെ കോണ്‍ഗ്രസും എന്‍സിപിയും

അനിശ്ചിതത്വം ഒഴിയാതെ മഹാരാഷ്ട്ര സർക്കാർ രൂപീകരണം. സോണിയ ഗാന്ധി ശരത് പവാർ കൂടിക്കാഴ്ചയിലും ശിവസേനക്ക് പിന്തുണ നൽകുന്നതിൽ തീരുമാനം ആയില്ല.

രണ്ട് ദിവസത്തിനകം എൻസിപി കോണ്ഗ്രസ് നവതാക്കൽ വീണ്ടും കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണം ചർച്ച ചെയ്തില്ലെന്നും കുറച് കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം ശരത് പവാർ പ്രതികരിച്ചു.

ശിവസേന എൻസിപി കോണ്ഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും സംസ്ഥാനത് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ശിവസേനക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഇതുവരെ എൻസിപി കോണ്ഗ്രസ് സഖ്യത്തിന് ഒരു നിലപാടിൽ എത്താൻ കഴിഞ്ഞിട്ടില്ല.

ഇന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരത് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായില്ല.

എകെ ആന്റണിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തെന്നും, എന്നാൽ സർക്കാർ രൂപീകരണമോ ശിവസേനയുടെ കാര്യമോ ചർച്ച ആയില്ലെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ പറഞ്ഞു.

അതേ സമയം ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും പവാർ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ട് ദിവസത്തിനകം എൻസിപി കോണ്ഗ്രസ് നേതാക്കളുടെ യോഗം വീണ്ടും ചേരും.

ശിവസേനയ്ക്ക് പിന്തുണ നൽകുന്ന കാര്യം ചർച്ചയാകും. അതേ സമയം എൻസിപി പിന്തുണ നൽകാൻ തയാറാണെങ്കിലും കോണ്ഗ്രസിൽ ഭിന്നത രൂക്ഷമാണ്. ഇതോടെയാണ് ശിവസേനയ്ക്ക് പിന്തുണ നൽകുന്നതിൽ എൻസിപി കോണ്ഗ്രസ് സഖ്യത്തിന്റെ തീരുമാനം നീളുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here