
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മൂന്നാം തവണയും പൊലീസിന്‍റെ ലാത്തിച്ചാര്‍ജ്. ഐഷി ഘോഷ് ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കള്‍ തിരിച്ചെത്തി സമര സഖാക്കളോട് സംസാരിക്കുന്നതിനിടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്.
വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെയും സമരസഖാക്കളെയും അടക്കം നേരത്തെ അറസ്റ്റ് ചെയ്ത 58 പേരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു.
ഐഷി ഘോഷ് സമരക്കാരോട് സംസാരിക്കുന്നതിനിടെ തെരുവ് വിളക്കുകള്‍ അണച്ച ശേഷമാണ് പൊലീസ് ക്രൂരമായ രീതിയില്‍ ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്.
ഒരു വിദ്യാര്‍ത്ഥി സമരത്തിന് നേരെ ഒറ്റ ദിവസംകൊണ്ട് മൂന്ന് തവണയാണ് പൊലീസ് ലാത്തിപ്രയോഗിക്കുന്നത്. പിടികൂടിയ വിദ്യാര്‍ത്ഥികളെ ബൂട്ടും മുട്ടുകാലും ഉപയോഗിച്ച് കിരാതമായ രീതിയിലാണ് പൊലീസ് നേരിടുന്നത്.
രണ്ട് തവണ ലാത്തിപ്രയോഗിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോയില്ല തുടര്‍ന്ന് പൊലീസിന്റെ നരനായാട്ടാണ് അക്ഷരാര്‍ഥത്തില്‍ രാജ്യ തലസ്ഥാനം കണ്ടത്.
ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരത്തില്‍ വിദ്യാര്‍ത്ഥികളെ അടിച്ചോടിക്കുകയാണ് പൊലീസ് ചെയ്തത്. ഇരുട്ടിന്‍റെ മറവുപറ്റി അന്ധരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെവരെ വളരെ ക്രൂരമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here