സിവിൽ പൊലീസ് റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശയായി; ഈ മാസം 21, 22 തീയതികളിൽ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് കൈമാറും

സിവിൽ പൊലീസ് റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശയായി. ഈ മാസം 21, 22 തീയതികളിൽ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടാകും നിയമന ശുപാർശ കൈമാറുക. ബയോമെട്രിക് വെരിഫിക്കേഷന് വിധേയമായിട്ടാകും നടപടി.

കേരളാ ആംഡ് പോലീസ് ബറ്റാലിയന്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് വിവാദമായ പിഎസ്സി റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ നൽകാനാണ് പി എസ് സി യോഗം തീരുമാനിച്ചത്.

ഈ മാസം 21, 22 തീയതികളിൽ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടാകും നിയമന ശുപാർശ നൽകുക. ബയോമെട്രിക് വെരിഫിക്കേഷന് വിധേയമായിട്ട് ഉദ്യോഗാർത്ഥികൾക്ക് ശുപാർശ കൈമാറാണ് തീരുമാനം.

ഇതിനായി ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യണമെന്നും ആധാർ ഹാജരാക്കണമെന്നും പി എസ് സി അറിയിച്ചു. ക‍ഴിഞ്ഞ ആ‍ഴ്ച ചേർന്ന പി എസ് സി യോഗമാണ് വിവാദമായ പട്ടികയിലെ ഉദ്യോഗർത്ഥികൾക്ക് അഡ്വൈസ് മെമ്മോ അയക്കാൻ തീരുമാനിച്ചത്.

പരീക്ഷാ ക്രമക്കേടിൽ പ്രതികളായ മൂന്ന് പേർ ഒ‍ഴികെ മറ്റ് ഉദ്യോഗാർത്ഥികളെ പട്ടികയിൽ നിന്നും നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരുന്നു പി എസ് സി നിയമന തുടർ നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്.

പട്ടികയിലെ ഉദ്യോഗർത്ഥികൾ നേരത്തെ ഇതെ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും പി എസ് സി ചെയർമാനും പ്രത്യേക നിവേദനവും നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News